സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനോട് അനുബന്ധിച്ചുള്ള വിവാദത്തിൽ പ്രതികരണവും മാളികപ്പുറം സിനിമയുടെ തിരക്കഥാകർത്തായ അഭിലാഷ് പിള്ള. മാളികപ്പുറം സിനിമയെ ചലച്ചിത്ര അവാർഡിൽ അവണിച്ചുയെന്ന് വിവാദത്തിന്റെ പശ്ചാത്തലം അഭിലാഷ് പിള്ളയുടെ പ്രതികരണം. അർഹതയുള്ളവർക്കാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരിക്കുന്നത്. ആവശ്യമില്ലാതെ മാളികപ്പുറം സിനിമയെയും കുട്ടികളെയും ഇതിലേക്ക് വലിച്ചിഴക്കരുത്. അവാർഡ് ലഭിച്ച കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുതെന്ന് അഭിലാഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക്  ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു  ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്" അഭിലാഷ് പിള്ളി ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ : Devananda: ജൂറിയുടെ തീരുമാനം അം​ഗീകരിക്കുന്നു; പ്രതികരണവുമായി ദേവനന്ദ



അഭിലാഷിന്റെ രചനയിൽ ഒരുങ്ങിയ മാളികപ്പുറം സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ അവാർഡിന് പരിഗണിച്ചില്ലയെന്നായിരുന്നു ആരോപണം. നിരവധി പേരാണ് ദേവനിന്ദയ്ക്ക് അവഗണിച്ചുയെന്നു പറഞ്ഞുകൊണ്ട് വിമർശനം ഉയർത്തിയത്. ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുയെന്ന് ദേവനന്ദയും അഭിപ്രായപ്പെട്ടു.


വഴക്ക് എന്ന് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. സനൽ കുമാർ ശശിധരൻ ഒരുക്കിയ ടൊവീനോ തോമസ് ചിത്രമാണ് വഴക്ക്. ഫിലിം ഫെസ്റ്റുവലുകളിൽ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമാണ് വഴക്ക്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് തന്മയ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.