തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ വിവാദപരമാർശം. സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുത്. സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കുട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും" പുരസ്കാരദാന ചടങ്ങിൽ അലൻസിയർ പറഞ്ഞു. അതേസമയം അലൻസിയറിന്റെ പ്രസ്താവനയിൽ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. 


ALSO READ : Tamil Actors Ban : ധനുഷ്, വിശാൽ, സിമ്പു, അഥർവ എന്നിവർക്ക് വിലക്കുമായ നിർമാതാക്കളുടെ സംഘടന



തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചാണ് 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര വിതരണം നിർവഹിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.