Thiruvananthapuram : കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന് തിയറ്ററുകളിലേക്ക് കൂടുതൽ ആളുകൾ പ്രവേശിപ്പിക്കാൻ സർക്കാറിന്റെ തീരുമാനം തേടി സിനിമ സംഘടനകൾ. ഒരു ഡോസ് വാക്സിൻ (COVID Vaccine) എടുത്തവർക്ക് തിയറ്ററിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമ സംഘടനകൾ സർക്കാരിന് സമീപിച്ചിരിക്കുന്നത്. മന്ത്രിസഭ യോഗം (Cabinet Meeting) ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സംഘടനകൾ കരുതുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതോടൊപ്പം സിനിമ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ വിനോദ നികുതിയിൽ ഇളവ് വേണമെന്ന് തിയറ്ററുകളുടെ ഉടമകളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതും ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകുന്നതാണ്.


ALSO READ : Marakkar Arabikadalinte Simham : മരക്കാർ തീയറ്ററിലേക്ക് എത്തുമോ? മരക്കാരിന്റെ തിയേറ്റർ റിലീസിങ് സാധ്യതകൾ വീണ്ടും പരിശോധിക്കാൻ ഫിലിം ചേംബർ


അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ തന്നെ എത്തിക്കുന്നതിന് വേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ വെള്ളിയാഴ്ടച സിനിമാ സംഘടനകളുമായി ചര്‍ച്ച നടത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. 


ALSO READ : Marakkar Arabikadalinte Simham on OTT : ഒടുവിൽ തീരുമാനമായി; മരക്കാർ തീയേറ്ററുകളിൽ എത്തില്ല; ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം


സംഘടനകൾ തമ്മിലുള്ള ചർച്ചകൾ പരാജയമായതിന് തുടർന്നാണ് പ്രശ്നത്തിൽ സർക്കാർ ഇടപ്പെടുന്നത്. സംഘടകൾ തമ്മിൽ ചർച്ച പരാജയമായതിനെ തുടർന്ന് മരക്കാർ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനമായി എന്നാണ് അവസാനമായി ലഭിച്ച റിപ്പോർട്ടുകൾ. 


ALSO READ : Marakkar Arabikadalinte Simham Release : മരക്കാറിന്റെ തിയേറ്റർ റിലീസിന് 10 കോടി അഡ്വാൻസ് നൽകാമെന്ന് ഫിയോക്ക്


മരക്കാരിന്റെ റിലീസിന് 40 കോടി രൂപ അഡ്വാൻസായി ലഭിക്കണമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തിയേറ്റർ ഉടമകൾ തയ്യാറായിരുന്നില്ല. കൂടാതെ കേരളത്തിലെ പരമാവധി തീയേറ്ററുകൾ ചിത്രത്തിനായി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.