ദിലീപ് - നാദിർഷാ (Dileep- Nadirshah) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ (Keshu Ee Veedinte Nadhan) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉറ്റസുഹൃത്തക്കളായ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.  മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിന്റെ ട്രെയിലർ (Trailer) സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഡിസംബർ 31ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് (Disney plus Hotstar) ചിത്രം റിലീസിനെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകൻ ദിലീപ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് കേശു ഈ വീടിന്റെ നാഥനിലൂടെ. ദിലീപിനൊടൊപ്പം നാദിർഷ കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് മതിമറന്ന് ചിരിക്കാനുള്ള വക ചിത്രത്തിലുണ്ടാകും എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലറിലെ രം​ഗങ്ങൾ.


Also Read: കേശുവേട്ടന് വേണ്ടി ദാസേട്ടൻ പാടുന്നു... ദിലീപ് ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി


ചിത്രത്തില്‍ ദിലീപ്- ഉര്‍വശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ യേശുദാസ് പാടിയ ​ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാ‌ർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.



 


കലാഭവൻ ഷാജോണ്‍, കോട്ടയം നസീർ ,ഹരിശ്രീ അശോകൻ‌, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക, നസ്‌ലിൻ, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപും ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Also Read: Keshu Ee Veedinte Nadhan : ദിലീപിന്റെ സ്റ്റാൻഡേർഡിന് അനുസരിച്ച് വരികൾ കുറിച്ച് നാദിർഷ, കേശു ഈ വീടിന്റെ നാഥനിലെ ആദ്യ ഗാനവുമായി ദിലീപും നാദിർഷയും


ഛായാഗ്രഹണം (Cinematography) അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ (Nadirshah) തന്നെ സംഗീതം പകരുന്നു. ബിജിബാലാണ് (Bijibal) പശ്ചാത്തല സം​ഗീതം. സാജനാണ് എഡിറ്റർ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാജി നടുവിലാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.