KGF 2 First half review: മാസ് രണ്ടിരട്ടി ശക്തിയോടെ; റോക്കി ഭായ് സ്ക്രീനുകളെ കത്തിച്ചുകൊണ്ടുള്ള വരവ്, ഹൈ വോൾട്ടേജ് മാസ്സ്
റോക്കിയുടെ ഇൻട്രോ മാത്രം മതി എടുത്ത ടിക്കറ്റിന് ലാഭം കിട്ടാൻ.
ഒരു നിമിഷം പോലും കണ്ണടയ്ക്കാതെ ഫോണിൽ സമയം നോക്കാതെ കയ്യടിച്ച് കൈയുടെ തൊലി പൊട്ടിപോകുന്ന അവസ്ഥ അനുഭവിക്കണമെങ്കിൽ കെജിഎഫിന് ടിക്കറ്റ് എടുത്തോ.. റോക്കി ഭായ് എന്ന കഥാപാത്രം കൊണ്ട് പ്രശാന്ത് നീൽ കാണിച്ച പൂണ്ടുവിളയാട്ടം. റോക്കിയുടെ ഇൻട്രോ മാത്രം മതി എടുത്ത ടിക്കറ്റിന് ലാഭം കിട്ടാൻ.
വിഷ്വൽ ട്രീറ്റിലൂടെ പ്രശാന്ത് നീൽ കന്നഡ സിനിമ ഇൻഡസ്ട്രിയെ അങ്ങ് ഉയർത്തിവെച്ചിരിക്കുന്ന ലെവൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ലുക്കും സ്വാഗും... യാഷിനെ കടത്തിവെട്ടാൻ പോയിട്ട് ഏഴയലത്ത് എത്താൻ ഇനി നടന്മാർ വിയർക്കും.
അമ്മക്ക് കൊടുത്ത വാക്ക്..അതാണ് റോക്കിയുടെ യാത്ര. ആ യാത്രയിലേക്ക് വരുമ്പോൾ വന്നവരും നിന്നവരും പോയവരും എല്ലാം മാസ്. പ്രശാന്ത് നീലിന്റെ ചിന്തയും അത് എടുത്തിരിക്കുന്ന രീതിയും കണ്ണ് തള്ളി പോകുന്ന പ്രകടനം. ഇന്റർവെൽ പഞ്ച് അത് അടുത്ത രോമാഞ്ചം. രോമാഞ്ചം കൊണ്ടുള്ള വാദ്യമേളം. ഒന്നാം ഭാഗം അങ്ങനെ വിശേഷിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...