Hombale Films : കെജിഎഫിന്റെ നിര്‍മ്മാതാക്കൾ പുതിയ ചിത്രവുമായി എത്താൻ ഒരുങ്ങുന്നു; സംവിധാനം സുധ കൊങ്കര
Hombale Films Production : ചിത്രത്തിൽ രക്ഷിത് ഷെട്ടി നായകനായി എത്തുമെന്നാണ് സൂചന.
കെജിഎഫ് പ്രേക്ഷകരിലേക്ക് എത്തിച്ച നിർമ്മാണ കമ്പനി ഹൊംബാളെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്കരയാണ്. വമ്പൻ ഹിറ്റുകളായി മാറിയ സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ സംവിധായകയാണ് സുധ കൊങ്കര. ചിത്രത്തിൽ രക്ഷിത് ഷെട്ടി നായകനായി എത്തുമെന്നാണ് സൂചന. മറ്റ് ചിത്രങ്ങളെ പോലെ തന്നെ രാജ്യത്തൊട്ടാകെ വൻ ശ്രദ്ധ നേടാൻ പുതിയ ചിത്രത്തിനും കഴിയുമെന്ന് ഹൊംബാളെ ഫിലിംസ് ട്വിറ്ററിൽ പങ്ക്‌വെച്ച കുറിപ്പിൽ പറയുന്നു.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2014 ൽ റിലീസ് ചെയ്ത നിന്നിണ്ടലേ എന്ന ചിത്രത്തിലൂടെയാണ് ഹൊംബാളെ ഫിലിംസ് ചലച്ചിത്ര നിർമ്മാണ രംഗത്ത് എത്തിയത്, പുനീത് രാജ് കുമാറായിരുന്ന ചിത്രത്തിലെ നായകൻ. ഇവരുടെ നാലാമത് ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ 1. ഇവരുടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സലാറും നിർമ്മിക്കുന്നത് ഹൊംബാളെ ഫിലിംസാണ്.
ALSO READ: KGF Chapter 2: കെജിഎഫ്: ചാപ്റ്റർ 2 ആറാം ദിവസം നേടിയത് 50 കോടി
അതേസമയം കെജിഫ് ചാപ്റ്റർ 2 ആർക്കും പിടിച്ചുകെട്ടാനാകാത്ത തലത്തിലേക്കാണ് തീയേറ്ററുകളിൽ മുന്നേറുന്നത്. ഒരാഴ്‌ച പിന്നിട്ടിട്ടും തീയേറ്ററുകളിൽ ഹൗസ്‌ഫുൾ ഷോകൾ കൊണ്ട് നിറയുകയാണ് ചിത്രം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ രാജമൗലി കാത്തുസൂക്ഷിച്ചിരുന്ന റെക്കോർഡ് കെജിഎഫ് 2ലൂടെ പ്രശാന്ത് നീൽ കൊണ്ടുപോയിരിക്കുകയാണ്. 6 ദിവസങ്ങൾക്ക് ശേഷമുള്ള കളക്ഷൻ റെക്കോർഡിലാണ് ചരിത്രം കുറിച്ചിരിക്കുന്നത്.
6 ദിവസം കൊണ്ട് ലോകമെമ്പാടും കെജിഎഫ് 2 നേടിയത് 676 കോടി രൂപയാണ്. എന്നാൽ രാജമൗലിയുടെ തന്നെ ചിത്രങ്ങളായ ബാഹുബലി 6 ദിവസം കൊണ്ട് 650 കോടിയും ആർആർആർ 6 ദിവസം കൊണ്ട് 668 കോടിയുമാണ് നേടിയത്. ഈ റെക്കോർഡാണ് ഇപ്പോൾ കെജിഎഫ് 2 തിരുത്തിക്കുറിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്.
ആമസോൺ പ്രൈം വീഡിയോയിലും ചിത്രം 5 ഭാഷകളിൽ എത്തും. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകലീലാണ് ചിത്രം ഒടിടിയിലും എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ നേടിയത് 135 കോടി രൂപയാണ്. 100 കോടിയിൽ താഴെയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ആർആർആർ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റെക്കോർഡ് ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു.
യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎഫിന്റെ ക്യാമറ ചെയ്ത ഭുവൻ ഗൗഡ തന്നെയാണ് കെജിഎഫ് 2ന്റെയും ഛായാഗ്രഹകൻ. രവി ബസ്രൂർ ആണ് രണ്ട് ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്. 19കാരനായ ഉജ്ജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...