Bengaluru : കെജിഎഫ് ചാപ്റ്റർ 2 റിലീസ് ചെയ്യുന്നതിന് മുന്നോടിയായി കെജിഎഫ് ചാപ്റ്റര്‍ 1 വീണ്ടും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. 2018 ൽ റിലീസ് ചെയ്ത ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 1. ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. കെജിഎഫ് ചാപ്റ്റർ 1 തിയേറ്ററിൽ കാണാൻ കഴിയാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ  പുതിയ സൗകര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെജിഎഫ് ചാപ്റ്റർ 1 കന്നഡ കൂടാതെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളും പ്രദർശിപ്പിക്കും. മലയാളത്തിന് ആകെ ഒരു സ്‌ക്രീനിൽ മാത്രമാണ് പ്രദർശനം ഉള്ളത്.  കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റർ 1  മലയാളം പതിപ്പ് പ്രദർശിപ്പിക്കുന്നത്. കന്നഡയിൽ 13 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും. കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രിൽ  14 ന് റിലീസിന് ഒരുങ്ങുകയാണ്.


കെജിഎഫ് ചാപ്റ്റർ 2 ബുക്കിങ് ആരംഭിച്ചതും കേരളത്തിൽ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റ് പോയത്. രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസാണ്. ഒരൊറ്റ ഇന്ത്യൻ ഇൻഡസ്ട്രിയായി വളർത്തിയെടുക്കുക എന്ന പ്രിത്വിരാജിന്റെ ലക്ഷ്യത്തിന്റെ ഒരു പടിയാണ് കെജിഎഫ് രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക എന്നുള്ളത്. 


റോക്കി ഭായും കെജിഎഫും മലയാളികളുടെ മനസിന്റെ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ്. 3 വർഷത്തെ കാത്തിരിപ്പാണ് 14 ന് അവസാനിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് പ്രദർശനത്തിനെത്തും. ഒരാഴ്ചയിൽ തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.