കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ നിറഞ്ഞ സദസുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത ആറാം ദിവസം ഇന്ത്യയിൽ ചിത്രം നേടിയത് 50 കോടി കളക്ഷനാണ്. തിങ്കളാഴ്ച നേടിയതിനേക്കാൾ 20 ശതമാനം കുറവാണിതെന്നാണ് റിപ്പോർട്ടുകൾ. ഉത്തരേന്ത്യയിൽ ചിത്രത്തിനുള്ള കളക്ഷനിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അത് സാധാരണയായി ഒരു മാസ് ഓറിയന്റഡ് സിനിമയ്ക്ക് സംഭവിക്കാവുന്നതാണ്. എന്നാൽ തമിഴ്‌നാട്ടിലും കേരളത്തിലും കെജിഎഫിന്റെ രണ്ടാം ഭാ​ഗത്തിന് കളക്ഷൻ കുറഞ്ഞത് ഒരു സാധാരണ കാര്യമല്ല. രണ്ട് സംസ്ഥാനങ്ങളിലും ചിത്രം ഇപ്പോഴും വൻ ജനപങ്കാളിത്തം രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതക്ഷിച്ച കളക്ഷൻ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ കെജിഎഫ്: ചാപ്റ്റർ 2-ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ ഇങ്ങനെയാണ്:


വ്യാഴാഴ്ച - 128.50 കോടി രൂപ
വെള്ളിയാഴ്ച - 106.50 കോടി രൂപ
ശനിയാഴ്ച - 98 കോടി രൂപ
ഞായറാഴ്ച - 109 കോടി രൂപ
തിങ്കളാഴ്ച - 60 കോടി രൂപ
ചൊവ്വാഴ്ച - 49 കോടി രൂപ


ആകെ - 551 കോടി രൂപ


Also Read: KGF Chapter 2 Movie : ഫാൻ വീഡിയോയിൽ നിന്ന് കെജിഎഫ് 2ന്റെ എഡിറ്റിങ് ടേബിളിലേക്ക്; ബ്രഹ്മാണ്ഡ ചിത്രം എഡിറ്റ് ചെയ്തത് ഈ 19കാരൻ


 


തിയറ്ററുകളിൽ വൻ വിജയമായി തീർന്ന കെജിഎഫ് ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ നേടിയത് 135 കോടി രൂപയാണ്. 100 കോടിയിൽ താഴെയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ആർആർആർ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റെക്കോർഡ് ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു.


Also Read: KGF Chapter 2 OTT Release : റോക്കി ഭായിയെ സ്വന്തമാക്കി ആമസോൺ; കെജിഎഫ് 2ന്റെ ഒടിടി അവകാശം പ്രൈം വീഡിയോയ്ക്ക്


 


യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎഫിന്റെ ക്യാമറ ചെയ്ത ഭുവൻ ഗൗഡ തന്നെയാണ് കെജിഎഫ് 2ന്റെയും ഛായാഗ്രഹകൻ. രവി ബസ്രൂർ ആണ് രണ്ട് ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്. 19കാരനായ ഉജ്ജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റർ.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.