KGF:കെ ജി എഫ് രണ്ടാംഭാഗത്തിന്റെ സംഭാഷണം എഴുതാൻ ആഗ്രഹമുണ്ടായിരുന്നു; ആദ്യഭാഗത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാംശു മനസ്സ് തുറക്കുന്നു
ഒന്നും രണ്ടും ഭാഗങ്ങളിലെ ഗാനങ്ങൾക്ക് മലയാളത്തിൽ വരികൾ എഴുതിയതും സുധാംശു തന്നെ. സിനിമയുടെ വിശേഷങ്ങളുമായി സുധാംശു സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
കെജിഎഫ് ചാപ്റ്റർ ടു കേരളത്തിലുൾപ്പെടെ വലിയ വിജയമാണ് നേടിയത്. തീയറ്ററുകൾ ഒക്കെ ഇപ്പോഴും ഹൗസ്ഫുൾ ആയി തുടരുന്നു. റോക്കി ഭായിയുടെ മാസ്സ് ആക്ഷൻ സീനുകൾ ചെറുതായല്ല പ്രേക്ഷകരെ ആവേശത്തിലാക്കിയത്.
രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ശങ്കർ രാമകൃഷ്ണനാണ് മലയാളത്തിലേക്ക് സംഭാഷണങ്ങൾ പരിഭാഷപ്പെടുത്തിയത്. അതേസമയം ഒന്നാംഭാഗത്തിന്റെ സംഭാഷണം മലയാളത്തിൽ എഴുതിയത് സുധാംശുവാണ്.
ഒന്നും രണ്ടും ഭാഗങ്ങളിലെ ഗാനങ്ങൾക്ക് മലയാളത്തിൽ വരികൾ എഴുതിയതും സുധാംശു തന്നെ. സിനിമയുടെ വിശേഷങ്ങളുമായി സുധാംശു സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു. അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെയായിരുന്നു കെജിഎഫ് ഒന്നാം ഭാഗത്തെ പരിഭാഷപ്പെടുത്തിയത്. 7 ദിവസം കൊണ്ടാണ് കെ ജി എഫ് ആദ്യ ഭാഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അന്നത്തെ മാസ്സ് ഡയലോഗുകൾ മലയാളികൾ ഏറ്റെടുത്തു.
Read Also: Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ
കൊച്ചുകുട്ടികൾ വരെ ഒന്നാം ഭാഗത്തിലെ ഡയലോഗുകൾ പറഞ്ഞു നടന്നു. അതിനുശേഷം ജീവിതം മാറുകയായിരുന്നുവെന്ന് സുധാംശു പറഞ്ഞു. ഒന്നാം ഭാഗം വലിയ വിജയമായതോടെ തന്നെ തേടി വലിയ പ്രോജക്ടുകൾ എത്തി.
ടെർമിനേറ്ററിന്റെ പുതിയ ഭാഗം പരിഭാഷപ്പെടുത്താൻ വിളിച്ചപ്പോൾ സന്തോഷം തോന്നി. ഇപ്പോഴും ഒരുപാട് പ്രോജക്ടുകൾ വരുന്നു സുധാംശു പറഞ്ഞു. കെജിഎഫ് രണ്ടാം ഭാഗത്തിനു വേണ്ടി ജനങ്ങൾ ഇത്രയധികം കാത്തിരുന്നത് ഒന്നാംഭാഗത്തിന്റെ വൻ വിജയംകൊണ്ടാണ്.
അതിലെ പാട്ടുകളും സംഭാഷണങ്ങളും എഴുതാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ രണ്ടാംഭാഗത്തിന്റെ സംഭാഷണം എഴുതാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിഷമമില്ല സാഹചര്യം മറ്റൊന്ന് ആയതു കൊണ്ടാണ് തനിക്ക് അവസരം ലഭിക്കാതെ പോയതെന്നും സുധാംശു പറഞ്ഞു. തെലുങ്കിൽ നിന്ന് വലിയ പ്രോജക്ടുകൾക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. ഒരു ഡബ്ബിങ് എഴുത്തുകാരനെന്ന് അറിയപ്പെടാൻ ആഗ്രഹിക്കാത്തത്കൊണ്ട് നല്ലതാണെന്ന് തോന്നാത്ത ഒന്നും ചെയ്യാറില്ല. മനസ്സിനിണങ്ങിയ വലിയ പ്രോജക്ടുകൾ വന്നാൽ കൈ കൊടുക്കുമെന്നും സുധാംശു കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...