ബെംഗളൂരു : പാൻ ഇന്ത്യ തലത്തിൽ വമ്പൻ ഹൈപ്പുമായി എത്തുന്ന കന്നട ചിത്രം കെജിഎഫ് റിലീസിന് മുമ്പ് തന്നെ കോടികളുടെ വരുമാനം സ്വന്തമാക്കി. ഏപ്രിൽ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിയറ്റർ അവകാശം വിറ്റാണ് നിർമാതാക്കൾ വമ്പൻ ബിസിനെസ് നേടുയെടുത്തിരിക്കുന്നത്. റോക്കിങ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റിക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിയറ്റർ അവകാശം വിറ്റ് കെജിഎഫ് 2 ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 345 കോടി രൂപയാണ്. കർണാടകയിൽ തന്നെ 100 കോടി സ്വന്തമാക്കിട്ടുണ്ട്. തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് 78 കോടിയുമാണ് നേടിട്ടുള്ളത്. ഹിന്ദി തിയറ്ററുകളുടെ അവകാശം 100 കോടിക്കാണ് വിറ്റിരിക്കുന്നത്. 


ALSO READ : KGF 2 First Review : സസ്പെൻസും ത്രില്ലറുമായി ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്; കെജിഎഫ് 2ന്റെ ആദ്യ റിവ്യു പുറത്ത്


ബീസ്റ്റിനൊപ്പം തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്ന ചിത്രം 27 കോടിയാണ് തിയറ്റർ അവകാശത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ പത്ത് കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 30 കോടിയുമാണ് നിർമാതാക്കൾ സ്വന്തമാക്കിട്ടുള്ളത്.


അതോടൊപ്പം തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ റിക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. മൾട്ടി സ്റ്റാറർ തെലുഗു ചിത്രമായിരുന്ന ആർആർആർ സിനിമയുടെ പ്രീ-റിലീസ് റിക്കോർഡാണ് കെജിഎഫ് 2 തകർത്തിരിക്കുന്നത്.


ALSO READ : Beast : നാളെ വിജയുടെ ബീസ്റ്റിനെ വരവേൽക്കാൻ അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ; കൂടാതെ ഫ്രീ ടിക്കറ്റും


ഇന്നലെ ഏപ്രിൽ 11 വരെയുള്ള കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിങ്ങിലൂടെ കെജിഎഫ് 2 ഇതുവരെ നേടിയിരിക്കുന്നത് അഖിലേന്ത്യ തലത്തിലുള്ള ഗ്രോസ് കളക്ഷൻ 20.25 കോടിയാണ്. 


ഏപ്രിൽ 14നെത്തുന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു കെജിഎഫിന്റെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിന് ശേഷമാണ് യഷിന് പാൻ ഇന്ത്യൻ തലത്തിൽ സ്റ്റാർ വാല്യു ലഭിക്കുന്നത്.  യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.