Yash new car: ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു ? നാല് കോടിയുടെ എസ്യുവിയുമായി കറങ്ങുന്നു, വീഡിയോ
Yash welcomes luxurious Range Rover SUV: കാറ് ഓടിക്കുന്ന യാഷിന്റെ വീഡിയോ വൈറല്‍ ആയി മാറുകയാണ്.
തെന്നിന്ത്യയിലെ സൂപ്പർ നായകന്മാരിൽ ഒരാളാണ് യാഷ്. കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിലും യാഷൊരു സൂപ്പർ ഹീറോയായി മാറി. ആരാധകർക്കെല്ലാം താരത്തിന്റെ വിശേഷങ്ങൾ അറിയാൻ തിടുക്കമാണ്. ഇപ്പോഴിതാ തന്റെ കാര്‍ ശേഖരത്തിലേക്ക് നാലു കോടിയുടെ റേഞ്ച് റോവർ കൂടി ഉള്‍പ്പെടുത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് യാഷ്. നടനും കുടുംബവും റുത്ത എസ്‌യുവിക്കു മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും ഇന്റര്‍നെറ്റില്‍ വൈറലാണ്. വലുപ്പം കൊണ്ടുതന്നെ മോണ്‍സ്റ്റര്‍ എന്നു വിളിപ്പേരുള്ള വാഹനമാണ് റേഞ്ച് റോവര്‍ എസ്‌യുവി.
റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ എഡിഷനാണ് യാഷ് വാങ്ങിയത്. മക്കളേയും കയ്യിലെടുത്ത് യാഷും ഭാര്യ രാധികയും റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാഷ് കുടുംബത്തിനൊപ്പം റേഞ്ച് റോവര്‍ ഓടിച്ചു പോകുന്ന വീഡിയോ ട്രെന്റിങ് ആയി മാറിയിരിക്കുകയാണ്. കാർ പ്രേമിയായ യാഷിന് 78 ലക്ഷത്തിന്റെ മെഴ്‌സീഡസ് ജി.എല്‍.സി 250ഡി, 80 ലക്ഷത്തിന്റെ ഔഡി ക്യു 7, 70 ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു 520ഡി, 40 ലക്ഷത്തിന്റെ പജേറോ സ്‌പോര്‍ട്‌സ് എന്നീ കാറുകളും സ്വന്തമായുണ്ട്.
എങ്കിലും ഇപ്പോൾ ഏറ്റവും ഒടുവില്‍ വാങ്ങിയ റേഞ്ച് റോവര്‍ തന്നെയാണ് കൂട്ടത്തില്‍ ആഡംബരത്തിലും സൗകര്യങ്ങളിലും വിലയിലും മുൻതൂക്കം കൂടുതൽ. സൗകര്യങ്ങളുടെ കാര്യത്തിൽ റേഞ്ച് റോവറിനെ വെല്ലാൻ മറ്റു വാഹനങ്ങൾ ഇല്ല. വിശാലമായ ഇരിപ്പിടങ്ങളും നവീന സൗകര്യങ്ങളുമുള്ള റേഞ്ച് റോവര്‍ ആഡംബരത്തിന് പേരുകേട്ട വാഹനമാണ്. പുതിയ മോഡലില്‍ ഗ്രില്ലിലും ഹെഡ് ലാംപിലും മാറ്റങ്ങളുണ്ട്. 23 ഇഞ്ച് അലോയ് വീലുകളുള്ള വാഹനം മൂന്ന് എൻജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ - ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്നിവയാണ് എൻജിന്‍ ഓപ്ഷനുകള്‍. ട്വിന്‍ ടര്‍ബോ വി8 ആണ് കൂട്ടത്തില്‍ കരുത്തേറിയ റേഞ്ച് റോവര്‍. 5.3 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ ഈ എൻജിനുള്ള റേഞ്ച് റോവറിന് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...