ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാരതീയ ഇതിഹാസകാവ്യമായ രാമായണം പരിചയപ്പെടുന്നതിനായി അതിന്റെ ചലച്ചിത്രാവിഷ്‌കാരവുമായി രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കെജിഎഫ് ഫെയിം റോക്കിങ് സ്റ്റാര്‍ യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ലോക ജനതയ്ക്ക് മുന്നില്‍ എത്തിക്കുകയെന്ന ചിറകാല അഭിലാഷമാണ് നിരവധി അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വിഷ്വൽ ഇഫക്റ്റ്‌സ് കമ്പനിയായ ഡിഎന്‍ഇജി-യുടെ ഗ്ലോബല്‍ സിഇഒ കൂടിയായ നമിത മല്‍ഹോത്രയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.


സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദംഗല്‍, ചിച്ചോര്‍ എന്നിവയുടെ സംവിധായകന്‍ നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് പ്രാദേശിക സിനിമാരംഗത്തെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 


ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി ലോക ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ പങ്കാളിയായി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിക്കഴിഞ്ഞ യഷിനെ തന്നെ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നമിത് മല്‍ഹോത്ര പറഞ്ഞു.


ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിര്‍മിക്കുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്‌സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.