പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ - മണിരത്‌നം ചിത്രമാണ് 'KH234'. ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 5 മണിക്ക് അനൗൺസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തിയത്. എആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. എഡിറ്റർ ശ്രീകർ പ്രസാദ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.   


COMMERCIAL BREAK
SCROLL TO CONTINUE READING

മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. 



Also Read: Eagle Teaser: 'ഈഗിൾ' ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി; നായകനായി രവി തേജയും വില്ലനായി വിനയ് റായിയും


 


അതേസമയം ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ജയം രവി, തൃഷ, നയൻതാര എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷമാണ് KH234 എന്ന ചിത്രം പ്രഖ്യാപിച്ചത്


36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. 1987ൽ പുറത്തിറങ്ങിയ നായകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് കമലും മണി രത്നവും. ഈ ഒരു ചിത്രം മാത്രമാണ് കമൽ-മണിരത്നം കോമ്പോയിൽ പുറത്തിറങ്ങിയിട്ടുള്ളതെങ്കിലും വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് പ്രേക്ഷകർക്ക് ആവേശമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.