നവാഗതനായ മാക്സ് വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ റിലീസ് തിയതി പുറത്ത് വിട്ടു. മാർച്ച് പത്തിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്‍, അർജുൻ അശോകൻ, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്‍വി റാം ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം.അഹമ്മദ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്ന ചെറുപ്പക്കാരാണ് ബിന്‍ദാസും ബിബിന്‍ വിജയും. പല പ്രതിസന്ധികള്‍ക്കിടയിലൂടെ വിജയിക്കുവാനുള്ള അവരുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സണ്ണി വെയ്ൻ, ധര്‍മ്മജന്‍ ബോൾ​ഗാട്ടി, അഹമ്മദ്, സിദ്ദിഖ്, അലന്‍സിയര്‍, ജോണി ആന്റ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഗാനങ്ങൾ- അനിൽ ലാൽ, സംഗീതം– പ്രകാശ് അലക്സ്, സന്തോഷ് അനിമയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്– മീരാമാക്സ്, കോസ്റ്റ്യൂം ഡിസൈൻ- മൃദുല, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ- സജി പുതുപ്പള്ളി, പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.