ചലച്ചിത്ര താരം അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കിംഗ്ഫിഷി'ന്‍റെ ട്രെയിലര്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനൂപ്‌ മേനോന്‍, രഞ്ജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് 'കിംഗ് ഫിഷ്‌' തയാറാക്കിയിരിക്കുന്നത്. ദശരത വര്‍മ്മ എന്നയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണതകളെയും നിഗൂഡതകളെയും കേന്ദ്രീകരിച്ചാണ് ചിത്രം. ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. 



രഞ്ജിത്ത്, അനൂപ്‌ മേനോന്‍ എന്നിവര്‍ക്ക് പുറമേ നന്ദു, നിരഞ്ജന അനൂപ്‌, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ വേഗയാണ് സംഗീതം. പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാന്‍.