ദുൽഖർ സൽമാൻ നായകനായെത്തിയ കിംഗ് ഓഫ്‌ കൊത്തയുടെ ആദ്യ ദിന കളക്ഷൻ പുറത്ത്. ചിത്രം ഗംഭീര പ്രകടനം ബോക്സോഫീസിൽ കാഴ്ചവെക്കുന്നതായാണ് റിപ്പോർട്ടുകൾ. Box Office Pan Indiaയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 550 ഷോകളിൽ നിന്നായി ചിത്രം ഇതുവരെ 1.13 കോടിയാണ് ഇതുവരെ നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം ഉച്ചവരെയുള്ള കളക്ഷനാണിത്. ആന്ധ്രയിൽ നിന്നും 0.12 കോടിയാണ് ചിത്രം നേടിയത്.  കർണ്ണാടകത്തിൽ നിന്നും 0.11 കോടിയും തെലുങ്കാനയിൽ നിന്നും  0.09 കോടിയും കളക്ഷൻ ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നും മികച്ച കളക്ഷൻ ചിത്രത്തിനുണ്ട്. ഏകദേശം ഒന്നര കോടിയോളം ചിത്രം ഇതുവരെ നേടി കഴിഞ്ഞു.


 



ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിം​ഗ് ഓഫ് കൊത്ത


കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുകയാണ്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.


സർപ്പട്ടൈ പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരൺ, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.