ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രം സംബന്ധിച്ചുള്ള വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിത സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ എന്ന ഡയലോ​ഗ് ദുൽഖർ പറഞ്ഞ് കൊണ്ടാണ് സംവിധായകൻ പാക്കപ്പ് പറഞ്ഞത്. ചിത്രീകരണം പൂർത്തിയായതിന്റെ വീഡിയോ വൈറലായി കഴി‍ഞ്ഞു. വളരെ ആഘോഷപൂർവമുള്ള ഒരു പാക്കപ്പ് ആയിരുന്നു കിം​ഗ് ഓഫ് കൊത്തയുടെ. ചിത്രീകരണം നടന്ന കാരൈക്കുടിക്കും അണിയറക്കാർ നന്ദി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം 2023 ഓണത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കിം​ഗ് ഓഫ് കൊത്ത.



ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിം​ഗ് ഓഫ് കൊത്ത. 


Also Read: Varisu Ott Release: 'വാരിസ്' ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?


 


ചിത്രം മികച്ച ഒരു തിയറ്റർ അനുഭവമാക്കി ഒരുക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചുകൊണ്ട് ദുൽഖർ പറഞ്ഞിരുന്നു. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.