King Of Kotha Ott: `കിംഗ് ഓഫ് കൊത്ത` ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
40 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.
ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇൻഷ്യൽ കളക്ഷന് പുറമെ ബോക്സ്ഓഫീസിൽ മറ്റൊരു ചലനം സൃഷ്ടിക്കാൻ സാധിക്കാതെ പോയി.
അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ് ബിജോയ്ക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. സംഘട്ടനം: രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഒ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.