കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർർപോസ്റ്റർ പുറത്തുവിട്ടു. ഗുഡ്​വില്‍ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം. പ്രശസ്ത തമിഴ് നടൻ നിഴൽകൾ രവി അവതരിപ്പിക്കുന്ന അമൃത് ലാൽ എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിഴൽകൾ രവി തമിഴ് സിനിമക്കൊപ്പം മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കക്ക, മേൽ വിലാസം തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. ഫാമിലി ത്രില്ലർ ഡ്രാമ ജോണറിൽ അവതരിപ്പിക്കുന്ന കിഷ്ക്കിന്ധാകാണ്ഡത്തിൽ ആസിഫ് അലിയാണ് നായകനായെത്തുന്നത്. അപർണ്ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക.


ALSO READ: മന്ദാകിനി'ക്ക് ശേഷം' സ്പൈർ പ്രൊഡക്ഷൻസിന്റെ 'മേനേ പ്യാർ കിയ'; തമിഴ് താരം പ്രീതി മുകുന്ദൻ ആദ്യമായി മലയാളത്തിൽ


വിജയരാഘവൻ, ജഗദീഷ്, നിഷാൻ, അശോകൻ, ഷെബിൻ ബൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ്‌ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ, ഛായാഗ്രഹണം- ബാഹുൽ രമേഷ്. സംഗീതം- മുജീബ് മജീദ്.


എഡിറ്റിംഗ്- സൂരജ് ഇഎസ്. പ്രൊജക്റ്റ് ഡിസൈൻ- കാക്കാ സ്റ്റോറീസ്. പ്രൊഡക്ഷൻ മാനേജർ- എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നോമ്പിൾ ജേക്കബ്, ഗോകുലൻ പിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. ഓണം റിലീസായി സെപ്തംബർ 12ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.