അപർണ ബാലമുരളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന് കിഷ്‍കിന്ധാ കാണ്ഡം എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  പൃഥ്വിരാജും ഉണ്ണി മുകുന്ദനും തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ദിന്‍ജിത്ത് അയ്യത്താനാണ്. ദിൽജിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം. സംവിധായകന്റെ ആദ്യ ചിത്രം ആസിഫ് അലി തന്നെ നായകനായി എത്തിയ കക്ഷി അമ്മിണിപ്പിള്ളയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിലാണ് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജാണ്.  ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത് ബഹുൽ രമേശാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നതും ഇദ്ദേഹം തന്നെയാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസ്, സൌണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍,  മേക്കപ്പ് റഷീദ് അഹമ്മദ്,  പോസ്റ്റര്‍ ഡിസൈന്‍ ആഡ്‍സോഫാഫ്സ്.


ALSO READ: Kaapa Movie Update : കാപ്പ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


അതേസമയം അപർണ ബാലമുരളിയും ആസിഫ് അലിയും  പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മറ്റൊരു ചിത്രം കാപ്പയുടെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൽ  പൃഥ്വിരാജാണ് കേന്ദ്ര  കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈ 15 നാണ് ആരംഭിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ചിത്രം അധികം താമസിക്കാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ കൊട്ട മധുവെന്ന കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് താരം എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.


ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.  ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.  ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യർ എത്താൻ ഇരുന്നതാണെങ്കിലും  ചിത്രത്തിൽ  നിന്ന് നടി പിന്മാറുകയായിരുന്നു. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ പിന്മാറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വലിമൈയ്ക്ക് ശേഷം അജിത് കുമാറിന്റെ എകെ 61ന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നടി പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് മാതൃഭൂമി ഡോട്ട് കോം മഞ്ജു വാര്യറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു.  മഞ്ജു വാര്യർ പിന്മാറിയതിനെ പിന്നാലെ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.