ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ, നിസാർ മാമുക്കോയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  ഗൗതം ഹരിനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. 2025 ജനുവരി അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നന്തുണി, നീലാംബരി, നോട്ടി പ്രോഫസർ, നെരിപ്പോട്, ഒരുമ്പെട്ടവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹരിനാരായണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്.


ALSO READ: സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ!! അടുത്ത ഹിറ്റ് ഉടൻ


ഷാഹിദ് കൊപ്പവും ഷാനു ഷാൻ ചാലിശ്ശേരിയുമാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ഫൈസൽ വി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി ആണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ, മേക്കപ്പ്- നയന എൽ രാജ്, കലാസംവിധാനം- ഷറഫു ചെറുതുരുത്തി, നിശ്ചല ഛായാഗ്രഹണം- കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം- ജിതേഷ് ബാലുശ്ശേരി, സഹ സംവിധാനം- മനോജ് പുതുച്ചേരി, പബ്ലിസിറ്റി ഡിസൈനർ- റെജി ആന്റണി
പി ആർ ഒ-  എം കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.