ജൂൺ അഞ്ചിന് കേരളക്കര ഉണരുന്നത് നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.  വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെവന്ന ഒരുപിക്കപ്പുമായി കൂട്ടിയിടിക്കുകയും ഉടൻ തന്നെ ഗുരുതര പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകട സമയത്ത് സുധിക്കൊപ്പം നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.  സുധി മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും താരത്തിന്റെ വാർത്തകൾ കേൾക്കുമ്പോൾ ആരാധകർക്ക് ശരിക്കും നൊമ്പരമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kollam Sudhi Died: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


ഇപ്പോഴിതാ സുധിയുടെ മകൻ രാഹുലിന്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.  രാഹുൽ തന്റെ അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തിയിരിക്കുകയാണ്.  ഈ വീഡിയോ സുധിയുടെ ഭാര്യ രേണുവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  സുധിയുടെ മുഖം പച്ചകുത്തിയപ്പോൾ ഒപ്പം 'Now & Forever'   എന്നും പച്ച കുത്തിയിട്ടുണ്ട്. വീഡിയോ ശരിക്കും വൈറലാകുകയാണ്, വീഡിയോ കാണാം...


Also Read: Actor Vijay: 'രക്ഷക'വേഷത്തിൽ വിജയ്... സിനിമയിലല്ല, ഇത്തവണ കർഷകരെ കൈയ്യിലെടുക്കാൻ



നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ.  ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  കുഞ്ഞായിരിക്കുമ്പോൾ രാഹുലിനേയും കൊണ്ടാണ് സുധി പരിപാടികൾക്ക് എത്തുന്നത്. കുഞ്ഞിനെ സ്റ്റേജിന് പിന്നിൽ ഉറക്കി കിടത്തിയിട്ട് വേദിയില്‍ സുധി കാണികളെ ചിരിപ്പിക്കാൻ എത്തിയിട്ടുണ്ടെന്ന് സുധി തന്നെ പലതവണ പറഞ്ഞു നിങ്ങൾ കേട്ടിരിക്കും അല്ലെ?  അച്ഛൻ മകൻ എന്നതിനേക്കാൾ നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ശേഷം രാഹുലിന് 11 വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. അന്നു മുതൽ രാഹുലിന് അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ലെന്ന് സുധി പലപ്പോഴും പറയാറുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.