കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാരം നടക്കുന്നത്. മോർച്ചറിയിൽ നിന്നും ഇന്ന് രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കും. പിന്നീട് പൊങ്ങന്താനം യുപി സ്കൂൾ, ഞാലിയാകുഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് ഒന്നരയോടെ വിലാപയാത്രയായി പള്ളിയിലേക്ക് മൃതദേഹം എത്തിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


കൊല്ലം സുധിയുടെ മരണ വാർത്തയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കലാകേരളം.  സിനിമാ മേഖലയിലേയും സാംസ്കാരിക മേഖലയിലേയും നിരവധിപ്പേർ മൃതദേഹം കാക്കനാടെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിലായിരുന്നു കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞത്.  വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുന്ന അവഴി നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Also Read:  ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ... ടിനി ടോമിന്റെ പോസ്റ്റ് വൈറലാകുന്നു


കൊല്ലം സുധി സഞ്ചരിച്ച കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വാരിയെല്ലുകൾ തകര്‍ന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ്. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. കാക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. കലാസാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധിപേർ അനുശോചനം അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.