തമിഴ് താരം അരുൺ വിജയിയുടെ 'മിഷൻ ചാപ്റ്റർ 1'ൻ്റെ ടീസർ പുറത്തിറങ്ങി. എം രാജശേഖർ, എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്ന ചിത്രം 4 ഭാഷകളിലായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് തന്നെയാണ് 'മിഷൻ ചാപ്റ്റർ 1' ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടണിലുമായി വെറും 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്സൻ എത്തുകയാണ്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജി വി പ്രകാശ് കുമാറിന്റെ മ്യുസിക്ക് മറ്റൊരു പ്രധാന ആകർഷണതയായി മാറുന്നുണ്ട്.


ALSO READ : War 2 : വാർ 2ൽ ടൈഗർ ഷ്റോഫില്ല, പകരം ജൂനിയർ എൻടിആർ; ഹൃത്വിക് റോഷൻ ചിത്രത്തിന്റെ സംവിധായകനെയും മാറ്റി



ചെലവേറിയ ഒരു ജയിൽ സെറ്റ് ചെന്നൈയിലായി നിർമിച്ചിരുന്നു. ലണ്ടൻ ജയിലിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിർമിച്ചിരുന്ന ഈ സെറ്റിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് സിൽവ ഒരുക്കിയിരുന്നു. ശ്വാസം അടക്കി പിടിച്ച് കാണേണ്ട ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രേക്ഷകനെ സീറ്റിന്റെ അറ്റത്ത് ഇരുത്തുന്ന രംഗങ്ങൾ ചിത്രത്തിൽ പ്രതീക്ഷിക്കാം. അരുൺ വിജയ്‌ എന്ന താരത്തിന്റെ മറ്റൊരു ഗംഭീര വേഷം തന്നെയാവും 'മിഷൻ ചാപ്റ്റർ 1' ൽ കാണാൻ സാധിക്കുന്നത്. അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ലൈക്ക പ്രൊഡക്ഷൻ ഹെഡ് - ജികെഎം തമിഴ് കുമാരൻ
നിർമാണം - സുബാസ്കരൻ, എം രാജശേഖർ , എസ് സ്വാതി
സഹ നിർമാണം - സൂര്യ വംശീ പ്രസാദ് കൊത്ത, ജീവൻ കൊത്ത 
മ്യുസിക് - ജി വി പ്രകാശ് കുമാർ
കഥ, തിരക്കഥ  - എ മഹാദേവ്
സംഭാഷണം - വിജയ്
ഛായാഗ്രഹണം - സന്ദീപ് കെ വിജയ്
എഡിറ്റർ - ആന്റണി , ആക്ഷൻ - സ്റ്റണ്ട് സിൽവ , കലാ സംവിധാനം - ശരവണൻ വസന്ത് , വസ്ത്രാലങ്കാരം - രുചി മുനോത്, മേക്കപ്പ് - പട്ടണം റഷീദ്‌, പിആർ ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.