ആറ് വർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം ഓ​ഗസ്റ്റിൽ പ്രദർശനത്തിനെത്തും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.  കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ് ലഭിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂരുകാരായ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായിക. ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം, രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും. 


ALSO READ: Sita Ramam Movie: സീതാരാമം ഉടൻ തിയേറ്ററുകളിലേക്ക്; ദുൽഖറും സീതാരാമം ടീമും കൊച്ചിയിലെത്തുന്നു


ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എഡിറ്റർ– രതിൻ രാധാകൃഷ്ണൻ, ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തല സംഗീതം– ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ– പ്രശാന്ത് മാധവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഗ്‌നിവേശ്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, പിആര്‍ഒ– ആതിര ദില്‍ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.