Kothu Movie Release Date : ആസിഫ് അലിയുടെ കൊത്ത് നേരത്തേയെത്തും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
Kothu New Release Date : സെപ്റ്റംബർ 16 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കൊത്ത് പ്രഖ്യാപിച്ചതിലും നേരത്തെ തീയേറ്ററുകളിൽ എത്തും. അണിയറപ്രവർത്തകർ ചിത്രത്തിൻറെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് കൊത്ത്. എന്നാൽ ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇമോഷണല്‍ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കൊത്ത്. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൊത്ത്.
ആസിഫ് അലിയോടൊപ്പം തന്നെ റോഷൻ മാത്യുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് കൊത്ത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ALSO READ: Kaapa Movie : കൊട്ട മധുവിന്റെ കിടിലം ആക്ഷൻ സീനുകൾ; കാപ്പയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ വര്ഷം ജനുവരിയിൽ പുറത്തുവിട്ടിരുന്നു. സംവിധായകൻ രഞ്ജിത്താണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം" - എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചു കൊണ്ട് സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.