ആസിഫ് അലി, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു മെലഡിയാണ് തേൻ തുള്ളി പോലെ എന്ന ​ഗാനം. ഈ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിത ​ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ബികെ ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കൈലാസ് ആണ്. കെ കെ നിഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഇന്നലെ (സെപ്റ്റംബർ 16) തിയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് നായകനാകുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ഫലമുണ്ടായി എന്ന് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. 



Also Read: Asif Ali: 'നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്'; സിബി മലയിലിനെ കുറിച്ച് ആസിഫ് അലി


 


രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് കൊത്ത്. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. നിഖില വിമല്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, ചിത്രത്തിന്റെ സംഗീത സംവിധായകൻ കൈലാഷ് മേനോന്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.