പ്രാണ പ്രതിഷ്ഠാ കർമ്മം നടന്ന ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച തലമുറയാണ്, നമ്മൾ ഭാരതീയർ എന്ന് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒരിക്കലും അനുഭവിക്കാത്ത സന്തോഷവും ഭക്തിയും നിറഞ്ഞതാണ് അന്തരീക്ഷമെന്നും ഹൃദയത്തിന്റെ അകക്കാമ്പിൽ നിന്ന് ജയ് ശ്രീറാം എന്നാണ് കൃഷ്ണ കുമാർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.  ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവറം ചടങ്ങിൽ പങ്കെടുത്തിരുന്നു. 


ALSO READ:  രാമമന്ത്ര മുഖരിതമായി അയോധ്യ; ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു, ആദ്യ ആരതി നടത്തി പ്രധാനമന്ത്രി 


മന്ത്രോച്ചാരണങ്ങൾക്കിടയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കൊണ്ടുവന്ന വാദ്യമേളങ്ങളുടെ നാദതരംഗങ്ങളിലാണ് ചടങ്ങ് നടന്നത്. രാവിലെ 11: 30 നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങിയത്. 12:20 ഓടെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.