കൊച്ചി : കൃ​ഷ്ണ​ ​ശ​ങ്ക​ർ, ദുർഗ്ഗ കൃഷ്ണ, അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'കുടുക്ക് 2025' ട്രെയിലർ പുറത്ത് വിട്ടു. കുടുക്ക് ഒരു  ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമെന്ന് തോന്നിപ്പിക്കുവിധമാണ് സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രം ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ ഓ​ഗസ്റ്റ് 19ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി​ല​ഹ​രിയാണ് കുടുക്ക് 2025 സംവിധാനം ചെയ്യുന്നത്. ​ഏറെ നി​ഗൂഡതകൾ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ടീസറിലെ പോലെ തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രം​ഗങ്ങളായിരുന്നു ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'അ​ള്ള് ​രാ​മേ​ന്ദ്ര​ൻ' ​എന്ന ചിത്രത്തിന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രമാണിത്. കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷമായിരിക്കും കുടുക്കിലേത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 


ALSO READ : Ini Utharam Movie Teaser: ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി അപർണ ബാലമുരളി; ഇനി ഉത്തരം ടീസർ പുറത്തുവിട്ടു



എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവ‍ർത്തകര്‍ പറഞ്ഞിട്ടുള്ളത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ ​കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർ​ഗീസ്, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നവംബറിൽ ആണ് കുടുക്കിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 


എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ തെയ്‍തക തെയ്‍തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ​ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ​ഗാനം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.