കൃ​ഷ്ണ​ ​ശ​ങ്ക​ർ, ദുർഗ്ഗ കൃഷ്ണ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'കുടുക്ക് 2025' ന്റെ പ്രോമോ സോങ് പുറത്തിവിട്ടു. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം ചെയ്ത ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരി തന്നെയാണ്. ഗാനത്തിലെ ഡാൻസിന്റെ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് റമീസ് മുഹമ്മദാണ്. കുടുക്ക് ഒരു  ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.   ചിത്രം ആ​ഗസ്റ്റ് 26 നാണ്  തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ആഗസ്റ്റ് 25 ന് ഇടപ്പളിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. മറ്റു തീയേറ്ററുകളിൽ ആഗസ്റ്റ് 26 മുതലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.  ബി​ല​ഹ​രിയാണ് കുടുക്ക് 2025 സംവിധാനം ചെയ്തത്.  'അ​ള്ള് ​രാ​മേ​ന്ദ്ര​ൻ' ​എന്ന ചിത്രത്തിന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രമാണിത്. കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് കുടുക്കിലേത്.


COMMERCIAL BREAK
SCROLL TO CONTINUE READING


എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമാണ് കുടുക്ക് 2025. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ ​കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർ​ഗീസ്, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നവംബറിൽ ആണ് കുടുക്കിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 


ALSO READ: Kudukku Movie : 'നിന്റെ ചുറ്റും കുടുക്കുകളാണ്'; കുടുക്ക് 2025 ന്റെ ട്രെയിലർ


എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ തെയ്‍തക തെയ്‍തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ​ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ​ഗാനം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.