Kumari Movie Review : ഐശ്വര്യ ലക്ഷ്മി പ്രകടനങ്ങളുടെ `കുമാരി`; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
Kumari Movie Audience Review : അസാമാന്യമായ ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് സ്ക്രീനിലും ക്യാമറയുടെ പുറകിലും കാഴ്ചവെച്ചിരിക്കുന്നത്. ഓരോ ഷോട്ടും ഓരോ ചിത്രം വരചതുപോലെ അത്രമാത്രം ഗംഭീരമാണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമൽ സഹദേവ് സംവിധാനം ചെയ്ത 'കുമാരി' യുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച അഭിപ്രായത്തോടെ തീയേറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങുന്നു. പ്രകടനമികവ് കൊണ്ട് ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും സുരഭി ലക്ഷ്മിയും തകർത്തുവാരി എന്നാണ് അഭിപ്രായം. മലയാള സിനിമയിൽ ഇതുവരെയും പരീക്ഷിക്കാത്ത പുതിയൊരു കോണ്സെപ്റ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനും അണിയറപ്രവർത്തകർക്കും വലിയ കയ്യടി കൊടുക്കുകയാണ് പ്രേക്ഷകർ. ആർട്ട് ഡയറക്ടറും മേക്കപ്പ് ആർട്ടിസ്റ്റിനും കൊടുക്കണം വലിയ കയ്യടി.
പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് സിനിമ അവസാനം വരെ കൊണ്ട് എത്തിക്കുന്നുണ്ട്. പതിയെ പതിയെ ചുരുളഴിഞ്ഞ് കണ്ടുപിടിക്കുന്ന കുമാരിയെ പോലെ സീറ്റിന്റെ അറ്റത്ത് ഇരുന്ന് കണ്ട് തീർക്കാതെ കാണാൻ സാധിക്കില്ല. പണ്ട് കാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം സംസാരിക്കുന്ന ഒരു ചിത്രമാണിത്.
അസാമാന്യമായ ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് സ്ക്രീനിലും ക്യാമറയുടെ പുറകിലും കാഴ്ചവെച്ചിരിക്കുന്നത്. ഓരോ ഷോട്ടും ഓരോ ചിത്രം വരചതുപോലെ അത്രമാത്രം ഗംഭീരമാണ്. നിർമൽ സഹദേവന്റെ സംവിധാനം ഒരു പുതിയ മായകാഴ്ചയാണ് മലയാളികൾക്ക് നൽകുന്നത്. മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത മറ്റ് ഭാഷകളിൽ ഇതുപോലുള്ള ചിത്രങ്ങൾ കണ്ട് കൊതിച്ചിരുന്നു മലയാളികൾക്ക് മുന്നിൽ കൊടുത്ത ഗംഭീര ട്രീറ്റ് തന്നെയാണ് കുമാരി ഒരുക്കുന്നത്. ജെക്‌സ് ബിജോയുടെ നെഞ്ചിടിപ്പിക്കുന്ന മ്യൂസിക്കാണ് ചിത്രത്തിന്റെ ആത്മാവ്.
പ്രകടനങ്ങൾക്കായി മാത്രം നമ്മൾ സംസാരിക്കേണ്ടതുണ്ട്. സ്പടികം ജോർജ്, ഷൈൻ ടോം ചാക്കോ, സ്വാസിക തുടങ്ങി എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വരും നാളുകളിൽ കുമാരിയെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് കണ്ടറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...