Kumari Movie: `ശിലകൾക്കുള്ളിൽ നീരുറവ കണ്ടു ഹൃദയം`; `കുമാരി`യുടെ പ്രണയം പറഞ്ഞ ഗാനം
കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന കുമാരിയെ വീഡിയോ ഗാനം പുറത്തുവിട്ടു. ശിലകൾക്കുള്ളിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന കഥാപാത്രവും ഷൈൻ ടോമും തമ്മിലുള്ള രംഗങ്ങളാണ് ഗാനത്തിലുള്ളത്. സിനിമ നിറഞ്ഞ സദസിലാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ഒക്ടോബർ 28ന് പുറത്തിറങ്ങിയ ചിത്രത്തെ ഇരു കയ്യും നീട്ടയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു നാടിനും അവിടുത്തെ മനുഷ്യർക്കും വേണ്ടി പോരാടുന്ന കഥാപാത്രമാണ് ഐശ്വര്യയുടേത്. ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് കുമാരി. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കുമാരി കാഞ്ഞിരങ്ങാട് എത്തുന്നത്.
Also Read: Kumari Movie Review : ഐശ്വര്യ ലക്ഷ്മി പ്രകടനങ്ങളുടെ 'കുമാരി'; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.
അബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടുകളുടെ വരികൾ തയ്യാറാക്കിയിരിക്കുന്നത് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരാണ്. ശ്രീജിത് സാരംഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത്. സംഘട്ടനം ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് അമൽ ചന്ദ്രൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...