കൊച്ചി : നിർമൽ സഹദേവ് സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിലെത്തുന്ന കുമാരിയിലെ ‘നിഴലാടും…’ എന്ന ഗാനം റിലീസായി. തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം ലഭിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, സ്‌ഫടികം ജോർജ്, ജിജു ജോൺ, തൻവി റാം, ശിവജിത് പദ്മനാഭൻ, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുമാരി കേരളമൊട്ടാകെ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ട്രെൻഡിങ് ആണ്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലും തരംഗമാണ് കുമാരിയിലെ ഗാനങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം നിർവഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.



ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -ഹാരിസ് ദേശം, മേക്ക്‌അപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയർ, ലിറിക്‌സ് -കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ -ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് -സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് -ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് -അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ -സിങ്ക് മീഡിയ, സ്റ്റിൽസ് -സഹൽ ഹമീദ്, ഡിസൈൻ -ഓൾഡ് മങ്ക്സ്, ഡിസ്ട്രിബൂഷൻ -ഹെഡ് ബബിൻ, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ കുമാർ, പി ആർ ഒ -പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.