കുഞ്ചാക്കോ ബോബൻ നായകനാകുന്ന " ന്നാ താൻ കേസ് കൊട് " എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കാസർകോഡ് ചെറുവത്തൂരിൽ തുടങ്ങി. രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് " ന്നാ താൻ കേസ് കൊട് ". മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ , വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. 


Also Read: Aaraattu : ആറാട്ട് തീയറ്ററുകളിൽ വൻ വിജയം; സക്‌സസ് ടീസർ പുറത്തിറക്കി


ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ) ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളേയും  അണിനിരത്തുന്നു. ഏപ്രിൽ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.


Also Read: Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജ​ഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു


ബോളിവുഡ് ഛായാഗ്രാഹകൻ ( ഷെർനി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകൻ. ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറാണ്, മനോജ് കണ്ണോത്ത് എഡിറ്റർ. ഡോൺ വിൻസെന്റാണ് സംഗീത സംവിധായകൻ. ശ്രീജിത്ത് ശ്രീനിവാസൻ, വിപിൻ നായർ എന്നിവർ സൗണ്ട് ഡിസൈനേഴ്സ്. ഹസ്സൻ വണ്ടൂർ മേക്ക് അപ്, സ്റ്റിൽ ഷാലു പേയാട് . കോസ്‌റ്റ്യൂം ഡിസൈനർ മെൽവി . 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.