സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര.  കഴിഞ്ഞ ഇരുപത്  വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന്, തന്‍റേതായ  ഇടം നേടിയെടുത്ത താരമാണ്  നയൻതാര... 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലങ്ങളായി പിന്തുടര്‍ന്ന് വന്ന നായികാ  സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തി പുരുഷ കേന്ദ്രീകൃതമായ നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകള്‍ വന്‍ വിജയമാക്കാമെന്ന് കാണിച്ചു തരുന്നതാണ് നയന്‍താരയുടെ (Nayanthara) ഒട്ടുമിക്ക സിനിമകളും.


തന്‍റേതായ അഭിനയ ശൈലികൊണ്ട്  ഏതൊരു കഥാപാത്രത്തെയും മികവുറ്റതാക്കാന്‍ നയന്‍‌താരയ്ക്കുള്ള കഴിവ് ഏവരും അംഗീകരിക്കുന്നത് തന്നെ... !!!   


ഇരുപത്  വര്‍ഷത്തോളം  സിനിമ ലോകത്ത് ശ്രദ്ധേയമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുന്ന നയന്‍താരയുടെ  വിജയ രഹസ്യം വെളിപ്പെടുത്തുകയാണ്  മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍. 


നയന്‍താരയുടെ വിജയ രഹസ്യം ഒന്നേയുള്ളൂ എന്നാണ് കുഞ്ചാക്കോ ബോബന്‍  (Kunchacko Boban) പറയുന്നത്. അതിന് അടിസ്ഥാനമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്  സിനിമയോടും അഭിനയത്തോടുമുള്ള അവരുടെ  ആത്മാര്‍ത്ഥതയാണ്.  



ഷൂട്ടിംഗ് പുരോഗമിക്കുന്ന 'നിഴല്‍'  (Nizhal) എന്ന മലയാള ചിത്രത്തില്‍ നയന്‍താരയ‌്ക്കൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവയ‌്ക്കുകയാണ് ചാക്കോച്ചന്‍.   സൂപ്പര്‍സ്‌റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണെങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരത്തിലൊരു ഇടപെടല്‍ നയന്‍താരയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍  പറയുന്നു.


Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി


'സിനിമയോടും അഭിനയത്തോടും വളരെ ആത്മാര്‍ത്ഥമായാണ് അവര്‍ ഇടപെടുന്നത്. അവരുടെ ജോലിയിലുള്ള കൃത്യനിഷ്‌ഠയും പ്ളാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരുദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ അടുത്തദിവസം ചിത്രീകരിക്കുന്ന സീനുകളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച്‌ വസ്‌ത്രവും മേക്കപ്പും ചെയ‌്താണ് അവര്‍ അടുത്തദിവസം ലൊക്കേഷനിലെത്തുന്നത്. സിനിമയ‌്ക്കൊപ്പം ഇത്തരത്തില്‍ നീങ്ങുന്നതുകൊണ്ടുതന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. Down to earth ആയ  ഒരു  താരത്തെയാണ് ഞാന്‍ അവരില്‍ കണ്ടത്', കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


നയന്‍താരയും കുഞ്ചാക്കോ  ബോബനും നായികാ നായകന്മാരായി  എത്തുന്ന ചിത്രമാണ്‌  നിഴല്‍.   ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നിഴൽ'. 


നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം "മൂക്കുത്തിയമ്മൻ"  (Mookuthi Ammanദീപാവലിക്ക് ഹോട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.