ഫേസ്ബുക്കില്‍  രസകരമായ ഒരു  വീഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍   കുഞ്ചാക്കോ ബോബന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം പഠിക്കുന്നതിനിടെ  ചോദ്യങ്ങള്‍ക്ക് കുട്ടി നല്‍കുന്ന ഉത്തരമാണ് രസകരം.  വൈകിട്ട് ടീച്ചര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണേ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടിയോട് ഒരു സ്ത്രീ ചോദ്യങ്ങള്‍   ചോദിക്കുന്നത്.


മലയാള ഭാഷയുടെ പിതാവ് ആരെന്ന ചോദ്യത്തിന് എഴുത്തച്ഛനെന്നും മലയാള സാഹിത്യത്തിന്‍റെ  മാതാവ് ആരെന്ന ചോദ്യത്തിന് ബാലമണിയമ്മ എന്നും കുട്ടി ശരിയായി ഉത്തരം നല്‍കുന്നുണ്ട്.


എന്നാല്‍ മൂന്നാമത്തെ ചോദ്യമായ  ജനകീയ കവി ആരെന്ന ചോദ്യത്തിന്  അതേ ലാഘവത്തോടെ കുഞ്ചാക്കോ ബോബന്‍  (Kunchacko Boban)  എന്ന് കുട്ടി ഉത്തരം നല്‍കുകയാണ്.   ചോദ്യം ചോദിയ്ക്കുന്ന സ്ത്രീ, 
ശോ   അല്ല കുഞ്ഞേ, കുഞ്ചന്‍ നമ്പ്യാര്‍ എന്ന് തിരുത്തി ക്കൊടുക്കുകയും കുട്ടി ശരി ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്.


ഈ  വീഡിയോ പങ്കുവച്ച  കുഞ്ചാക്കോ ബോബന്‍,  ഇനി കവിതകള്‍ എഴുതി തുടങ്ങേണ്ടി വരുമെന്നുതോന്നുന്നു എന്ന രസകരമായ ക്യാപ്ഷനും  വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.



എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ നിരവധി കമന്‍റുകളാണ്  ആരാധകര്‍ നല്‍കുന്നത്.


Also Read: തെന്നിന്ത്യന്‍ സിനിമയില്‍ Nayantara തിളങ്ങി നില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍


 'ചോദ്യം മാറി പോയതാ... ഇസഹാഖിന്‍റെ പിതാവാര് എന്ന് ചോദിച്ചാൽ മതി...' എന്ന് നടൻ പ്രശാന്ത് അലക്‌സാണ്ടർ കമന്റ് ചെയ്തിട്ടുണ്ട്. റഫീഖ് അഹമ്മദിന് കടുത്ത വെല്ലുവിളി ആവാന്‍ സാധ്യതയുണ്ടെന്നാണ് ചിലരുടെ കമന്‍റ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.