മലയാളത്തിന്റെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോബോബന്റെ (Kunchacko Boban) 44 മത്തെ പിറന്നാളായിരുന്നു ഇന്ന്.  താരത്തിന്റെ പിറന്നാളിന്  ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ക്കിടയിൽ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

'അപ്പ… മൈ ലവ്' എന്ന ഇസക്കുട്ടന്റെ വാക്കുകള്‍ ചേര്‍ത്താണ് പ്രിയ സര്‍പ്രൈസ് ഗിഫ്റ്റ് (Surprise gift) തയ്യാറാക്കിയത്. ഒരു ഗോള്‍ഡ് കോയിനില്‍ മനോഹരമായി ഇസയുടെ വാക്കുകളും ഒപ്പം  ചാക്കോച്ചന്റെയും ഇസയുടേയും ചിത്രവും ചേര്‍ത്തു വച്ചാണ് കോയിൻ (Coin) തയ്യാറാക്കിയിരിക്കുന്നത്.  പ്രിയയുടെ വലിയ ഒരു ആഗ്രഹമായിരുന്നു ചാക്കോച്ഛന് ജീവിത കാലം മുഴുവന്‍ സൂക്ഷിക്കാന്‍ പറ്റുന്ന മനോഹരമായ സമ്മാനം നൽകണം എന്നത്.    അതിനായി പ്രിയയെ (Priya) സഹായിച്ചത് പനമ്പള്ളി നഗറിലെ എം ഒ ഡി സിംഗ്‌നേചര്‍ ജ്വല്ലറിയാണ്. 


Also read: Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ


പ്രിയയുടെ ഐഡിയ അതേ പോലെ ഒപ്പിയെടുത്താണ് ഗിഫ്റ്റ് തയ്യാറാക്കിയതെന്ന് എംഒഡി സിംഗനേച്ചര്‍ ജ്വല്ലറി ഉടമ പറഞ്ഞു.  മനോഹരമായ ഒരു ബോക്‌സിനുള്ളിലാണ് കോയിൻ (Coin) വച്ചിരുന്നത്.  ചാക്കോച്ചന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തയ്യാറാക്കുന്നത് പ്രിയയുടെ നല്ലൊരു പണിയാണ്. പ്രിയയുടെ ഇത്തവണത്തെ സമ്മാനം ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ്.



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)