Kunjamminis Hospital: ക്ലീൻ യു സർട്ടിഫിക്കറ്റുമായി `കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍`; ഉടൻ തിയേറ്ററുകളിലേക്ക്
ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'. നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
'പ്രിയന്‍ ഓട്ടത്തിലാണ്'എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
Also Read: Point Range: തീയേറ്ററുകളിൽ പ്രകമ്പനമുണ്ടാക്കാൻ അപ്പാനി ശരത് ചിത്രം, ‘പോയിന്റ് റേഞ്ച്' ഉടൻ എത്തുന്നു
ബി കെ ഹരിനാരായണന്‍,സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്,പ്രൊമിസ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍,പരസ്യക്കല-ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- പി.ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...