കൊച്ചി : ഇന്ദ്രജിത്തും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഫാന്റസി കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ പ്രകാശ് രാജും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂന്ന് താരങ്ങൾക്ക് പുറമെ സരയു മോഹൻ, ബാബുരാജ് എന്നിവരെയും ഉൾപ്പെടുത്തികൊണ്ടാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ചിത്രീകരിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദർശനം നടത്തുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ നിർമിക്കുന്നത്. ചിത്രത്തിൽ മല്ലിക സുകുമാരൻ, ബിനു പപ്പു, സാധനാ, ഹരിശ്രീ അശോകൻ, പ്രശാന്ത് അലക്സ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.


ALSO READ : Vilayath Buddha Movie : നല്ല കട്ട ലോക്കൽ ലുക്കിൽ പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ'യുടെ മേക്കിങ് വീഡിയോ



ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാർ കെയും അനിൽ കുര്യനും ചേർന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാന്റസി കോമഡി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ഷിബു ജോബാണ് ലൈൻ പ്രൊഡ്യൂസർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.