ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ആസിഫലി നായകനായ ചിത്രം കുഞ്ഞെൽദോ ഒടിടിയിൽ എത്തി. റിലീസിന് ശേഷം നാളുകൾ കഴിഞ്ഞാണ് ചിത്രം ഒടിടിയിൽ റിലീസാവുന്നത്. ആർ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ആസിഫലി ഗോപിക ഉദയൻ എന്നവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2021 ഡിസംബർ 24-നാണ് ചിത്രം തീയ്യേറ്ററിൽ റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, രേഖ, മീര നായർ, അനിൽ മുരളി, അനാർഖലി നാസർ,അശ്വതി ശ്രീകാന്ത്, ജസനിയ ജയദീഷ്,അർജുൻ ഗോപാൽ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സീ ഫൈവിൽ ചിത്രം കാണാം.


Also Read: Nayanthara-Vignesh Shivan Wedding: ഇനി അഭ്യൂഹങ്ങളില്ല! നെറ്റ്ഫ്ലിക്സിൽ തന്നെ വരും, നയൻസ് - വിക്കി വിവാഹ വീഡിയോ ഉടനെത്തും


2019-ലാണ് ആസിഫലി തൻെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം അനൌൺസ് ചെയ്തത്.ആറ് കോടി രൂപ ബജറ്റിൽ തീർത്ത ചിത്രത്തിന് തീയ്യേറ്ററിൽ കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ലിറ്റിൽ ബിഗ് ഫിലിംസിൻെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.


Also Read: Nayanthara Wedding: അവരൊന്നിച്ച നിമിഷം, ആരാധകർ കാത്തിരുന്ന നയൻസ്-വിഘ്നേഷ് വിവാഹ ചിത്രങ്ങൾ


നേരത്തെ ചിത്രം ഫെബ്രുവരി 25ന് ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരന്നു. എന്നാൽ ചിത്രം ടിവിലും ഒടിടിയിലുമായി മാർച്ച് രണ്ടാം വാരമെത്തുമെന്നാണ് സീലുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ പിന്നീട് അറിയിച്ചിരിക്കുന്നത്. 2021ലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.