കൊച്ചി : അസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആർ.ജെ മാത്തുകുട്ടി ഒരുക്കിയ കുഞ്ഞെൽദോ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്ന സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡ് (ZEEL) കുഞ്ഞെൽദോയെ മാർച്ച് രണ്ടാം വാരത്തോടെ ഒടിടിയിലും ടെലിവിഷനിലുമായി എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ചിത്രം ഫെബ്രുവരി 25ന് ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരന്നു. എന്നാൽ ചിത്രം ടിവിലും ഒടിടിയിലുമായി മാർച്ച് രണ്ടാം വാരമെത്തുമെന്നാണ് സീലുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തം അറിയിച്ചിരിക്കുന്നത്. കുഞ്ഞെൽദോയ്ക്ക് പുറമെ എല്ലാവരും കാത്തിരിക്കുന്ന അനശ്വര രാജൻ ചിത്രം സൂപ്പർ ശരണ്യയും മാർച്ച് രണ്ടാം വാരാം ഒടിടിയിലേക്കെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


ALSO READ : Super Sharanya OTT Release : സൂപ്പർ ശരണ്യ ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ റൈറ്റ് ZEE5ന്


ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. 2019ൽ പ്രഖ്യാപിച്ച ചിത്രം കോവിഡിനെ തുടർന്ന് പല ഘട്ടങ്ങളിലായി നീണ്ട് പോകുവായിരുന്നു. 2021ലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.


അസിഫ് അലിക്ക് പുറമെ വിനീത് ശ്രീനിവാസൻ, സിദ്ദിഖ്, രേഖ, ഗോപിക തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. 


ALSO READ : Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു? സൂചന നൽകി അജു വർഗീസ്


മാത്തുകുട്ടി തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.