Kuri Movie : പെൺ ഭ്രൂണഹത്യ മുതൽ കല്യാണ കമ്പോളത്തിലെ പീഡന മരണങ്ങൾ വരെ; കുറിക്ക് കൊള്ളുന്ന കുറി
Kuri Movie Review : സ്ത്രീധന പീഡന മരണങ്ങളെ ആസ്പദമാക്കി കഥ പറയുന്ന ചിത്രം മുന്നോട്ട് വെക്കുന്ന ചിന്തയും പ്രേക്ഷക മനസ്സിൽ സ്വയം ചോദ്യം തന്നെ ഉയർത്തും.
കൊച്ചി : ആണധികാരത്തിന്റെ ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ വെളിവാക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം കുറി പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നു. കേരളത്തിൽ അടുത്തിടെയായി തുടരെ വാർത്തയായി മാറി സ്ത്രീധന പീഡന മരണങ്ങളെ ആസ്പദമാക്കി കഥ പറയുന്ന ചിത്രം മുന്നോട്ട് വെക്കുന്ന ചിന്തയും പ്രേക്ഷക മനസ്സിൽ സ്വയം ചോദ്യം തന്നെ ഉയർത്തും.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിൽ സുരഭി ലക്ഷ്മി പറയുന്ന ചില ഡയലോഗുകൾ ഉണ്ട്, "ഒരച്ഛനും ജ്യേഷ്ഠനും അല്ലെങ്കിൽ ഒരു പെണ്ണിൻറെ കുടുംബവും കല്യാണ കച്ചവടത്തിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ, സമൂഹത്തിനുമുന്നിൽ നിവർന്നു നിൽക്കാൻ കാട്ടിക്കൂട്ടുന്ന പരക്കംപാച്ചിലുകൾ... സ്ത്രീധനം ഒരു വിപത്ത് തന്നെയാണ്...".
ALSO READ : Kaapa Movie : പൃഥ്വിരാജിന്റെ നായികയാകാനില്ല; കാപ്പയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി
കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുറി. ഇന്നലെ ജൂലൈ 22നാണ് ചിത്രം തിയറ്റുകളിൽ എത്തിയത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും സുരഭി ലക്ഷ്മിക്കും പുറമെ അതിഥി രവി,വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
സന്തോഷ് സി പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഷിന്‍ അഹമ്മദാണ് എഡിറ്റിങ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു.. തുടങ്ങിയവരാണ് അണിയറയില്‍ പ്രവർത്തിച്ചിരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.