Kuri Movie: വിഷ്ണു ഉണ്ണികൃഷ്ണന്റെ `കുറി` തിയേറ്ററുകളിലേക്ക്, `അങ്ങ് മേലെ` ലിറിക്കൽ ഗാനം പുറത്ത്
കുറി ജൂലൈ എട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. വിഷ്ണു കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിലെ അങ്ങ് മേലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്. നജീം അർഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ് കുറി.
കുറി ജൂലൈ എട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു.
സന്തോഷ് സി പിള്ളയാണ് ഛായഗ്രാഹകൻ. എഡിറ്റിങ് - റഷിൻ അഹമ്മദ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
Gentleman 2 movie: ഛായാഗ്രാഹകനുമായി! കെ.ടി.കുഞ്ഞുമോൻ്റെ 'ജെൻ്റിൽമാൻ2' ഛായഗ്രാഹകൻ അജയൻ വിൻസെന്റ്
കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2' വിന്റെ ഛായാഗ്രാഹകനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക് ക്യാമറാമാനായി പ്രവർത്തിച്ച വ്യക്തിയാണ് അജയൻ വിൻസെന്റ്. അജയൻ വിൻസെൻ്റിൻ്റെ 'അന്നമയ്യ', 'രുദ്രമാദേവി', 'ഡാം 999' എന്നീ സിനിമകളുടെ ഛായാഗ്രഹണെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച 'രക്ഷകൻ' എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അജയൻ 'ജെൻ്റിൽമാൻ2' വിന്റെ ഛായാഗ്രഹണം നിർവഹിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...