വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി' ജൂലൈ 8ന് തിയേറ്ററുകളിലേക്ക്. കൊക്കേഴ്സ് മീഡിയ എൻറർ ടെയ്ൻമെൻറ് നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 


ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം -


ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക