ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കുറുക്കൻ ഒടിടിയിലേക്ക്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുറുക്കൻ. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിച്ചത്. ഒരു കോമഡി എന്റർടെയ്നറായ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ്‌ റാംസിങ്. ഛായാ​ഗ്രഹണം നിർവഹിച്ചത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സം​ഗീതം നൽകിയത്.


Also Read: Padachone Ingalu Kaatholee: 'പടച്ചോനെ ഇങ്ങള് കാത്തോളീ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?


2018 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് കുറുക്കൻ. 'കുറുക്കനി'ല്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ  പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.