Kurukkan Movie : വിനീത് ശ്രീനിവാസനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; കുറുക്കന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങി
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജയലാൽ ദിവാകരനാണ്.
Kochi : വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം കുറുക്കന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജയലാൽ ദിവാകരനാണ്. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായായി എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് വർണ്ണച്ചിത്രയുടെ ബാനറിലാണ്. ചിത്രത്തിൻറെ നിർമ്മാതാവ് മഹാ സുബൈറാണ്.
ചിത്രത്തിൽ വിനീത് ശ്രീനിവാസനെയും ഷൈൻ ടോം ചാക്കോയെയും കൂടാതെ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ അഭിനയിക്കുന്ന ബാക്കി താരങ്ങൾ ആരോക്കെയാണെന്ന് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. സുരഭി ലക്ഷ്മിക്ക് ദേശിയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവ് മനോജ് റാംസിങാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.
ALSO READ: Pada First Review : 'കാഴ്ച്ചയുടെ ഗംഭീര പടവെട്ട്'; പടയുടെ ആദ്യ പകുതി പ്രതികരണം ഇങ്ങനെ
2018 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്. ഷെയിൻ നിഗത്തിന്റെ കുർബാനി ചിത്രത്തിന്റെ ടീം തന്നെയാണ് കുറക്കന്റെ നിർമ്മാണത്തിലും സഹകരിക്കുന്നത്. വുൾഫ്, ഓപ്പറേഷൻ ജാവ എന്നിവയിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ദിഖാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
അതെ സമയം വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസിന്റെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു.ഗോദ, ഉറിയടി, യു ടൂ ബ്രൂറ്റസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഷൈൻ ടോം ചാക്കോയുടെ ജിന്ന്, വെള്ളേപ്പം, ബീസ്റ്റ്, പന്ത്രണ്ട് തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...