Kurup Movie : നെറ്റ്ഫ്ലിക്സ് ട്രെന്റിങ്ങിൽ ഒന്നാമതായി കുറുപ്പ്; നന്ദി അറിയിച്ച് ദുൽഖർ
നെറ്റ്ഫ്ലിക്സിന്റെ ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് കുറുപ്പ്. ചിത്രം ഡിസംബർ 14 നാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
Kochi : ദുൽഖർ സൽമാന്റെ (Dulquer Salman) കുറുപ്പ് (Kurup) നെറ്റ്ഫ്ലിക്‌സിന്റെ (Netflix) ട്രെന്റിങ്ങ് ലിസ്റ്റില്‍ (Trending List) ഇടം നേടി. നെറ്റ്ഫ്‌ലിക്‌സിന്റെ ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് കുറുപ്പ്. ചിത്രം ഡിസംബർ 14 നാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിന് നെറ്റ്ഫ്ലിക്സിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് ദുൽഖർ സൽമാൻ സന്തോഷം അറിയിച്ചു.
80 കോടിയിലധികം വേൾഡ് വൈഡ് കളക്ഷനുമായി (WorldWide Collection) കുതിക്കുന്ന കുറുപ്പ് ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സർപ്രൈസായിട്ട് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ALSO READ: Kurup on Netflix | നെറ്റ്ഫ്ലിക്സിൽ നിശബദ്നായി 'കുറുപ്പ്' എത്തി; തൊട്ടുപിന്നാലെ ടെലിഗ്രാമിൽ വ്യാജനും
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം റിലീസായി അഞ്ച് ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടാൻ കുറുപ്പിന് കഴിഞ്ഞു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. 35 കോടി ബജറ്റിൽ ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ഡയറക്ടറ്റ് ഒടിടി റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്. അലെക്‌സാണ്ടർ എന്ന കഥാപാത്രത്തിന്റെ ഒരു ചെറിയ ടീസർ വീഡിയോ ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കുറുപ്പിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...