Meow | ചിരി പടർത്തി `മ്യാവൂ` ട്രെയിലർ, ഡിസംബർ 24ന് ചിത്രം പ്രേക്ഷകരിലേക്ക്
ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. വിക്രമാദിത്യക്ക് ശേഷമാണ് ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും മ്യാവുവിന് വേണ്ടി ഒന്നിക്കുന്നത്.
സൗബിന്‍ ഷാഹിര്‍ (Soubin Shahir), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ട്രെയിലർ പങ്കുവെച്ചിട്ടുണ്ട്.
വളരെ രസകരമായി പ്രേക്ഷകരിൽ ചിരിപടർത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
Also Read: Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി
ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. വിക്രമാദിത്യക്ക് ശേഷമാണ് ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും മ്യാവുവിന് വേണ്ടി ഒന്നിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലെയ്‍സ് എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ.
രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്. ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ലാൽജോസിന്റെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. സൗബിൻ അവതരിപ്പിക്കുന്ന ദസ്തക്കീർ എന്ന കഥാപാത്രത്തിന്റെ പ്രവാസ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗബിനും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA