ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സലാം. ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 20ന് സൺ നെക്സ്റ്റിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തിയത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിഘ്നേഷ്, ലിവിം​ഗ്സ്റ്റൺ, സെന്തിൽ, ജീവിത, കെ.എസ് രവികുമാർ, തമ്പി രാമയ്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.


 സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ, പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.