`കല്യാണം കഴിഞ്ഞിട്ടില്ല, ജസ്റ്റ് ഡേറ്റിംഗ്`: സുസ്മിത സെന്നിനെ ചേർത്ത് പിടിച്ച് ലളിത് മോദി; പുതിയ തുടക്കമെന്ന് ട്വീറ്റ്
മാലിദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോദി പോസ്റ്റ് ചെയ്തത്. സുസ്മിത സെന്നിനെ ബെറ്റർ ഹാഫ് എന്നാണ് ട്വീറ്റിൽ ലളിത് മോദി വിശേഷിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഐപിഎൽ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുടെ ട്വീറ്റുകൾ ഏവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. നടി സുസ്മിത സെന്നിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടുള്ള ലളിത് മോദിയുടെ ട്വീറ്റുകളാണ് എല്ലാവരെയും അമ്പരപ്പിച്ചത്. മാലിദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോദി പോസ്റ്റ് ചെയ്തത്. സുസ്മിത സെന്നിനെ ബെറ്റർ ഹാഫ് എന്നാണ് ട്വീറ്റിൽ ലളിത് മോദി വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയൊരു ജീവിതത്തിന്റെ പുതിയ തുടക്കമെന്നും അദ്ദേഹം കുറിച്ചു. ലണ്ടനിൽ തിരിച്ചെത്തിയശേഷമുള്ളതാണ് ഈ ട്വീറ്റ്.
ഐപിഎല്ലിന്റെ സ്ഥാപകനും ആദ്യ ചെയർമാനും കമ്മിഷനറുമായിരുന്നു ലളിത് മോദി. 2008 മുതൽ 2010 വരെ ഐപിഎൽ ടൂർണമെന്റിന്റെ നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. എന്നാൽ പിന്നീടുണ്ടായ ഒരു അഴിമതിയുമായി ബന്ധപ്പെട്ട് ലളിത് മോദിക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. 1994ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ താരമാണ് സുസ്മിത സെൻ. പിന്നീട് അവർ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. 1996ൽ ദാസ്തക് എന്ന സിനിമയിലൂടെയാണ് സുസ്മിത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ബീവി നമ്പർ 1, ഡു നോട്ട് ഡിസ്റ്റർബ്, മേം ഹൂ നാ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധ നേടി.
'നക്ഷത്തിരം നകർകിരത്' ഒരു പ്രണയ കഥ; പാ രഞ്ജിത്ത് ചിത്രത്തിന്റെ പ്രൊമോ വീഡിയോ
കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നക്ഷത്തിരം നകർകിരത് ’ (നക്ഷത്രം ചലിക്കുന്നു). ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിലവിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.
സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. സിനിമ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...